ഡി​വൈ​ൻ​ന​ഗ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി
Wednesday, September 4, 2024 6:55 AM IST
മു​രി​ങ്ങൂ​ർ: ഇ​രു​ദി​ശ​ക​ളി​ലേ​ക്കു​ള്ള ഡി​വൈ​ൻ​ന​ഗ​ർ ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ ഓ​ർ​ഡി​ന​റി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​ത്രമേ നി​ർ​ത്തു​ന്നു​ള്ളൂ​വെ​ന്നും ഡീ​ല​ക്സ് ബ​സു​ക​ൾ ഒ​ഴി​ച്ചു​ള്ള മു​ഴു​വ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ​ക്കൂ​ടി പോ​കു​ന്ന​തി​ന് അ​ട​യ​ന്തി​രന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കാ​ടു​കു​റ്റി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.


കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ്റ്റോ​പ്പ് പ​രി​ഗ​ണി​ക്കാ​തെ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തു​മൂ​ലം തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.