തൃശൂർ: അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍രോഗികളുടെ ഓണാഘോഷം ഉദ്ഘാടനം ഫുട്ബോള്‍ താരം ഐ.എം. വിജയന് നിര്‍വഹിച്ചു. അമേരിക്കന്‍ മലയാളിസംഘടനയായ എസ്ഡിഎം പാവപ്പെട്ട 40 കാന്‍സര്‍രോഗികള്‍ക്കായി പത്തു ലക്ഷംരൂപയുടെ ധനസഹായം വിതരണം ചെയ്തു. ഓണസദ്യയും വിളന്പി.
ദേവമാത പ്രൊവിന്‍ഷ്യൽ റവ.ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. അമല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, കാന്സര്വിഭാഗത്തിലെ ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. ജോമോന് റാഫേല്‍, ഡോ. ജോജു ആന്റണി, ഐക്യു റിക്കാര്‍ഡ് ഹോള്‍ഡര്‍ ആര്. അജി എന്നിവര്‍ പ്രസംഗിച്ചു.