കൊടകര: അപ്പോളോ ടയേഴ്സില്‍നിന്ന് ബംഗളൂരിലേക്ക് കൊണ്ടുപോയ ടയറുകള്‍ മറിച്ചുവിറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങര വീട്ടിലേടത്ത് സിബിഭവനില് ബേബി (58) യെയാണ് കൊടകര പോലിസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 22 ന് പേരാമ്പ്ര അപ്പോളോ ടയേഴ്സില്‍നിന്നും ടയര്‍ ലോഡുമായി ഇയാള്‍ ബംഗളൂരിലേക്കുപോയിരുന്നു. ഈ ലോറിയില്‍നിന്ന് ബേബി 125 ടയറുകള്‍ മോഷ്ടിച്ച് മറിച്ചുവിറ്റുവെന്ന് അപ്പോളോ ടയേഴ്സില്‍നിന്ന് ടയര്‍ കയറ്റിയയക്കുന്ന ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജര്‍ ഷാജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബേബിയെ അറസറ്റുചെയ്തത്. ഇയാള്‍ മറിച്ചുവിറ്റ ടയറുകള്‍ കോയമ്പത്തൂര്‍ ചാവടി ഭാഗത്തുനിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.