കല്ലൂര്‍: അയ്യംക്കോടില് പശു വട്ടംചാടിയതിനെത്തുടര്‍ന്ന് രോഗിയുമായിപോയ ഓട്ടോറിക്ഷ മറിഞ്ഞു. മുട്ടിത്തടി കയ്യാലപ്പടി താഴേക്കാട്ടില്‍ സുധാകരന്റെ ഓട്ടോയാണ് മറിഞ്ഞത്.
സുധാകരന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. ഇയാളുടെ ഭാര്യയും ഓട്ടോയില്‍ ഉണ്ടായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ ഓട്ടോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഉടമ പശുവിനെ അശ്രദ്ധമായാണ് റോഡരികില്‍ കെട്ടിയിരുന്നതെന്നു കാണിച്ച് സുധാകരന് പുതുക്കാട് പോലീസില്‍ പരാതി നല്കി.