കണ്ടമംഗലം ക്രിസ്തുരാജ ദേവാലയ തിരുനാൾ ഫെബ്രുവരി മൂന്നു മുതൽ
1263617
Tuesday, January 31, 2023 12:52 AM IST
കോട്ടോപ്പാടം: കണ്ടമംഗലം ക്രിസ്തുരാജ ദേവാലയത്തിൽ തിരുനാൾ ആഘോഷം ഫെബ്രുവരി മൂന്നു മുതൽ ആറു വരെ തീയതികളിൽ നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്ക് ഫാ. സജി പനപറന്പിൽ കാർമികത്വം വഹിക്കും.
ഫാ. ആൽബിൻ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കും. ലൈറ്റ് ഷോയും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്ക് ഫാ. ഷിൻസ് കാക്കാനിയിൽ കാർമികത്വം വഹിക്കും.
തുടർന്ന് മേക്കളപ്പാറ പന്തലിലേക്ക് പ്രദക്ഷിണം. ബാൻഡ് മേളവും ആകാശ വിസ്മയവും ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അഭിഷേക് ഒറവനാം തടത്തിൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ. ജോസ് ചെനിയറ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും പള്ളി ചുറ്റി പ്രദക്ഷിണവും.
വൈകുന്നേരം 6.30 ന് കലാ സന്ധ്യ അരങ്ങേറും. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാന, സെമിത്തേരിയിലെ ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും.
തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ലിവിൻ ചുങ്കത്ത് കൈക്കാരന്മാരായ മൈക്കിൾ ആലക്കളം, ജോബി അടിച്ചിറയിൽ, തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ നിജോ വർഗീസ് പടിഞ്ഞാറെവഴിപറന്പിൽ എന്നിവർ നേതൃത്വം നല്‍കും.