കൊ​​​​ച്ചി: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ടെ​​​​ക്‌​​​​സ്റ്റൈ​​​​ല്‍ വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് സോ​​​​ളാ​​​​പു​​​​ര്‍ ഗാ​​​​ര്‍​മെ​​​​ന്‍റ് മാ​​​​നു​​​​ഫാ​​​​ക്ച​​​​റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​സ്‌​​​ജി​​​എം​​​എ) ​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​ന്പ​​​താ​​​മ​​​​ത് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ യൂ​​​​ണി​​​​ഫോം മാ​​​​നു​​​​ഫാ​​​​ക്ച​​​​റേ​​​​ഴ്സ് ഫെ​​​​യ​​​​ര്‍ ന​​​​വം​​​​ബ​​​​ര്‍ 26 മു​​​​ത​​​​ല്‍ 28 വ​​​​രെ മും​​​​ബൈ​​​​യി​​​​ലെ ഗോ​​​​രേ​​​​ഗാ​​​​വി​​​​ല്‍ നെ​​​​സ്‌​​​​കോ എ​​​​ക്‌​​​​സി​​​​ബി​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍ ഹാ​​​​ള്‍ ന​​​​മ്പ​​​​ര്‍ നാ​​​ലി​​​ല്‍ ​ന​​​​ട​​​​ക്കും.


മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ മേ​​​​ള​​​​യി​​​​ല്‍ 150ല​​​​ധി​​​​കം ദേ​​​​ശീ​​​​യ ബ്രാ​​​​ന്‍​ഡു​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. 30,000ത്തി​​​ല​​​ധി​​​കം യൂ​​​​ണി​​​​ഫോം ഡി​​​​സൈ​​​​നു​​​​ക​​​​ളും 15,000ത്തി​​​​ധി​​​​കം തു​​​​ണി ഡി​​​​സൈ​​​​നു​​​​ക​​​​ളും പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.