റോഡരികിലെ കുഴിയിൽ മരിച്ച നിലയില്‍
1579013
Saturday, July 26, 2025 10:32 PM IST
വെള്ളറട: ആര്യങ്കോട് 47 വയസുകാരനെ കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡപത്തിന്‍കടവില്‍ ശ്രീകാന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴിച്ചില്‍ റോഡില്‍ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്തെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വഴിയാത്രക്കാരാണ് വാഴിച്ചില്‍ റോഡിലെ കുഴിയില്‍ മൃതദേഹം കണ്ടെത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.