പോങ്ങുമ്മൂട് അൽഫോൻസാ ദേവാലയത്തിൽ നവീകരണ ധ്യാനം
1578983
Saturday, July 26, 2025 6:57 AM IST
പോങ്ങുമ്മൂട്: തലസ്ഥാന നഗരിയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന പോങ്ങുമ്മൂട് വി. അൽഫോൻസാ ദേവാലയത്തിൽ 27 ന് തീർഥാടന പദയാത്രയോട് കൂടി ആരംഭിക്കുന്ന തിരുന്നാളിന് മുന്നൊരുക്കമായി ഫാ. ജിസൺ പോൾ വെങ്ങാശേരി നേതൃത്വം നൽകുന്ന കുടുംബ നവീകരണ ധ്യാനത്തിനു തുടക്കമായി.
ഇന്ന് വൈകുന്നേരം നാലു മുതൽ ആറുവരെ കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി വികാരി ഫാ.തോമസ്കുട്ടി വാഴപ്പറമ്പിൽ അറിയിച്ചു.