വാവുബലി ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചതായി പരാതി
1578755
Friday, July 25, 2025 6:50 AM IST
വെള്ളറട: വാവുബലി ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതായി പരാതി. വെള്ളറടയില്‍നിന്നും നെയ്യാറ്റിന്‍കരയിലേക്കുള്ള സർവീസാണ് അകാരണമായി വെട്ടിക്കുറച്ചത്. ഇന്നലെ ഉച്ചയ്ക്കു 12 നുശേഷം ഉച്ചതിരിഞ്ഞു രണ്ടിനാണ് അടുത്ത സര്‍വീസ് നടന്നത്.
യാത്രക്കാരിൽ പലരും കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയില്‍ വിളിച്ചെങ്കിലും പ്രധാനപ്പെട്ട കളക്ഷന്‍ ലഭിക്കുന്ന റൂട്ടുകളിലേക്കു ബസിനെ മാറ്റിയെന്നാണ് അറിയാൻ സാധിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.