സഹോദരങ്ങള്‍ തമ്മിൽ അടിപിടി അനുജൻ വെട്ടേറ്റു മരിച്ചു
1578982
Saturday, July 26, 2025 6:57 AM IST
തിരുവനന്തപുരം : ചിറയിന്‍കീഴ് പെരുങ്ങുഴിയിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ അനുജൻ വെട്ടേറ്റു മരിച്ചു. ചേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിയം കോളനി വയൽത്തിട്ട വീട്ടിൽ രതീഷ് (31)ആണ് മരിച്ചത്.
പ്രതി മഹേഷിനെ ചിറയിൻകീഴ് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു. സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് പിന്നീട് അടിപിടിയായി മാറി. തുടര്‍ന്ന് മഹേഷ് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇരുവരും അവിവാഹിതർ ആണ്. മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇരുവരും. മഹേഷിനെ റിമാൻഡ് ചെയ്തു.