വരുന്നു, കരിമ്പനക്കാലം
1578988
Saturday, July 26, 2025 6:57 AM IST
കുള്ളന്‍ പനകള്‍ കൃഷിയിറക്കാനൊരുങ്ങി ചെങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക്
പാറശാല: ചരിത്രവും സാഹിത്യവും ജാതകവും രചിക്കാന്‍ ഇല വിട്ടു നല്കിയ പ്രിയ വൃക്ഷം. താളിയോലകളായി തലമുറകളുടെ അക്ഷര ഖനിക്ക് കാവലാളായ കരിമ്പന ഇന്ന് അന്യം നിന്നുപോകുന്ന നിലയിലാണ്. എന്നാല്‍ കരിമ്പനകളുടെ നാട്ടില്‍ വീണ്ടും കരിമ്പന ക്കാലത്തിന് പുതിയ തുടക്കമാകുകയാണ്.
ചെങ്കല്‍ പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുള്ളന്പന കൃഷി തുടങ്ങുന്നത്.ആദ്യഘട്ടത്തില്‍ കൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്കി തൈകള്‍ വിതരണം ചെയ്യും. അഞ്ച് മുതല്‍ പത്ത് വഷംകൊണ്ട് കായ്ക്കുന്ന കുള്ളന്‍ പനകള്‍ കൃഷിക്കാ യി എത്തിക്കാനുള്ള പരിശ്രമത്തിലാണ് ചെങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക്.
ഒരു കാലത്ത് തെങ്ങ് പോലെ തന്നെ കരിമ്പനകളാല് നിറഞ്ഞ പ്രദേശമായിരുന്നു തെക്കന്‍ തിരുവിതാംകൂര്‍. പന കയറ്റു തൊഴിലും കള്ളും അക്കാനിയും കരുപ്പട്ടിയും നൊങ്കും പനങ്കിഴങ്ങും ഉത്പന്നങ്ങളുമായി വിപുലമായ തൊഴില്‍ ശൃംഖലയാണ് പനയെ ചുറ്റിപ്പറ്റി നിലനിന്നിരുന്നത്. കാലക്രമത്തില്‍ പന കയറ്റിന് ആളില്ലാത്തതും പനകള്‍ മുറിച്ചു മാറ്റപ്പെടാന്‍ കാരണമായി. തൂത്തുക്കുടിയിലെ പനഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന പതിനായിരത്തോളം കുള്ളന്‍ പനയുടെ തൈകളാണ് കൃഷിക്കായി എത്തിക്കുക.
തൂത്തുക്കുടി യിലെ കിള്ളികുളം കാര്‍ഷിക കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (എസി & ആര്‍ഐ) പന ഗവേഷണ കേന്ദ്രമാണ് പുതിയ കുള്ളന്‍ പന ഇനങ്ങള്‍ വികസിപ്പി ച്ചത്. പനയുടെ ഉയരം പന കയറ്റക്കാര്‍ക്ക് അപകടകരമാണെന്നതും പന കയറ്റത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതും അതുവഴി പനയുടെ പൂര്‍ണ്ണ ശേഷി പ്രയോജന പ്പെടുത്താന് കഴിയുന്നില്ലെന്നുമുള്ള വിലയിരുത്ത ലിലാണ് കുള്ളന്പന വികസിപ്പിച്ചത്.
നീര, പന ശര്‍ക്കര, പന മിഠായി തുടങ്ങിയ പനയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ക്കായുള്ള ഗുണനിലവാര പരിശോധനാ ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.