കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്
1578980
Saturday, July 26, 2025 6:57 AM IST
നെടുമങ്ങാട്: കെഎസ്ആർടിസി ബസും സ്കൂൾ വാനും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഇരിഞ്ചയം ഉണ്ടപ്പാറയ്ക്ക് സമീപത്തായിരുന്നു അപകടം.
വാൻ ഡ്രൈവർ ശരത് ചന്ദ്ര പ്രസാദ് (31), പാചക തൊഴിലാളി താന്നിമൂട് സ്വദേശിനി ബിനു (40) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ വാനിലെ സഹായി നഗരിക്കുന്ന് സ്വദേശിനി കവിത (45 മറ്റു പരിക്കേറ്റ 11 വിദ്യാർഥികളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഉണ്ടപ്പാറയിൽ കുട്ടികളെ ഇറക്കി ഇരിഞ്ചയത്ത് പോകാനായി താന്നിമൂട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ വാനും എതിർദിശയിൽ എത്തിയ കെഎസ്ആർടിസി ബസും ആണ് അപകടത്തിൽപ്പെട്ടത്.
സ്കൂൾ വാനിൽ ഉണ്ടായിരുന്ന നാലു കുട്ടികളും കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന ഏഴ് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസിലെ മൂന്ന് കുട്ടികൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെയും നാലു പേർ മറ്റ് സ്കൂളിലെയും കുട്ടികളാണ്.