മയക്കുമരുന്നു കേസിൽ തടവും പിഴയും
1578984
Saturday, July 26, 2025 6:57 AM IST
തിരുവനന്തപുരം: 1.850 കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് കൊല്ലം കുണ്ട റ പെരിനാട് വില്ലേജിൽ ചിട്ടുകുന്നു പുത്തൻവീട്ടിൽ അഞ്ചലോസ് വിൽസണ് (62) രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.
രണ്ടാം പ്രതി രാജേശ്വാരിയെ തെളിവിന്റെ അഭാവത്തിൽ വെറുതെ വിട്ടു. ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാറിന്റേതാണ് ഉത്തരവ്.