ഉമ്മന്‍ചാണ്ടി സ്മൃതിയും പഠനോപകരണ വിതരണവും
1578754
Friday, July 25, 2025 6:50 AM IST
വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചികിത്സാധന സഹായം, പഠനോപകരണ വിതരണം, ഭക്ഷ്യക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. കാലാട്ടുകാവ് വാർഡിൽ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണം കെപിസിസി എക്സിക്യൂട്ടീവ് മെമ്പര്‍ എ.കെ. ശശി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അലക്സ് ജെയിംസ് അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വര്‍ണ്ണം 2025 എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഗിരീഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് ലത, അമ്പൂരി മണ്ഡലം പ്രസിഡന്റ് അഡ്വ. ശരീഫ്,
അമ്പൂരി യുഡിഎഫ് ചെയര്മാന് റോയ് തടി കാട്ടില്‍, എസ്. വിജയചന്ദ്രന്‍, മാത്തുക്കുട്ടി, ജോസ് മാത്യു പോളയ്ക്കന്, മുണ്ടവന്‍ കുന്ന് ശശി, തുളസീധരന്‍, ഐഎന്‍ടിയുസി കള്ളിക്കാട് മണ്ഡലം പ്രസിഡന്റ് ജെയിംസ്, എല്‍.കെ. കുമാരി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ഡ് കമ്മിറ്റിയുടെ സെക്രട്ടറി ശാലിനി സ്വാഗതവും മണ്ഡലം ഭാരവാഹി ജയന് നിരപ്പുകാല നന്ദിയും പറഞ്ഞു.