ബിജെപി അരുവിക്കര മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1578515
Thursday, July 24, 2025 6:59 AM IST
നെടുമങ്ങാട്: ബിജെപി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് (സിന്ദൂർ നമോ ഭവൻ) വെള്ളനാട്ടിൽ സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജി ബൈജു അധ്യക്ഷയായി. സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ബി. നായർ, എം.എസ്. ഷിബു,
ജില്ലാ ഭാരവാഹികളായ മുളയറ രതീഷ്, ജ്യോതികുമാർ സരസ്വതി, ശ്രീകല രാധാകൃഷ്ണൻ, പേയാട് കാർത്തികേയൻ, സ്റ്റെപിൻ സ്റ്റീഫൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കിടങ്ങുമ്മൽ മനോജ്, പൂവച്ചൽ അജി തുടങ്ങിയവർ സംസാരിച്ചു.