യുബിഐ തിരുവനന്തപുരം റീജണിന് ഔദ്യോഗിക ഭാഷ നിർവഹണ പുരസ്കാരം
1578751
Friday, July 25, 2025 6:46 AM IST
തിരുവനന്തപുരം: 2024-25 വർഷത്തെ മികച്ച ഔദ്യോഗിക ഭാഷാ നിർവഹണത്തിനുള്ള ഒന്നാം സമ്മാനം തിരുവനന്തപുരത്തെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഓഫീസിന് ലഭിച്ചു.
ഡെപ്യൂട്ടി റീജണൽ ഹെഡ് ദീപക് ചാർലി, ടുലിക് ജനറൽ മാനേജരും ചെയർമാനുമായ എസ്. സുനിൽ കുമാർ, ഔദ്യോഗിക ഭാഷാ സീനിയർ മാനേജർ കെ. രാജേഷ്, ഇന്ത്യാ ഗവൺന്റിന്റെ ആർഐഒ ഡെപ്യൂട്ടി ഡയറക്ടർ നിർമൽ കുമാർ ദുബെ എന്നിവർ ചേർന്നു പുരസ്കാരം സമ്മാനിച്ചു.
ആർബിഐ റീജിയണൽ ഡയറക്ടർ തോമസ് മാത്യു, നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമല, ടോളിക് മെമ്പർ സെക്രട്ടറി ഷോജോ ലോബോ, മറ്റ് ഓഫീസ് മേധാവികൾ, ഒഎൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.