നാലാഞ്ചിറ അപകടം പരിക്കേറ്റ പെണ്‍കുട്ടികള്‍ ആശുപത്രിവിട്ടു
1578992
Saturday, July 26, 2025 7:03 AM IST
പേരൂര്‍ക്കട: നാലാഞ്ചിറ കുരിശടിയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടികള്‍ ആശുപത്രിവിട്ടു. തിരുവനന്തപുരം ജിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 വയസുവീതം പ്രായമുള്ള കുട്ടികളാണ് ഡിസ്ചാര്‍ജ്ജായത്.
വ്യാഴാഴ്ച രാവിലെ 7.30നാണ് ഇന്‍ഫോസിസിലെ സെക്യൂരിറ്റി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നെടുമങ്ങാട് വാളിക്കോട് സ്വദേശി സനല്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ട്യൂഷന് കഴിഞ്ഞ് ഫുട്പാത്തിലൂടെ നാലാഞ്ചിറയിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കുനേരേ പാഞ്ഞുകയറിയത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. പെണ്‍കുട്ടികളുടെ ഓരോ പല്ലുകള്‍ അപകടത്തില്‍ നഷ്ടപ്പെട്ടു.
മുഖത്തുശരീരത്തിനും പരിക്കേറ്റു. ഒരാളുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടന്നത് ചികിത്സയിലൂടെ നീക്കാനായി. അപകടനില തരണം ചെയ്തതോടെയാണ് ഇരുവരെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം ബൈക്കില്‍ നിന്നുവീണു വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടായ സനല്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയിലാണ്.