എടിഎമ്മിൽനിന്നും ലഭിച്ച 69,500 രൂപ തിരിച്ചേൽപ്പിച്ച് മാതൃകയായി
1578981
Saturday, July 26, 2025 6:57 AM IST
വെഞ്ഞാറമൂട്. എടിഎം മെഷ്യനില്‍ നിന്നും ലഭിച്ച 69,500 രൂപ ബാങ്കിലേല്്പിച്ച് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹി മാതൃകയായി. വട്ടപ്പാറ കെകെ നഗര്‍ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ജെ.വി. വിനോദാണ് പണം ബാങ്കിന് കൈമാറിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യൂണിയന് ബാങ്ക് വട്ടപ്പാറ ശാഖയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിക്കുന്നത്. അന്ന് അവധിയായിരുന്നതിനാല്‍ ബാങ്കിലേല്പ്പിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള വട്ടപ്പാറ പോലീസ് സറ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് വിവരം പറയുകയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ പണം എണ്ണിയപ്പോള്‍ 69,500 രൂപയുണ്ടന്ന് കണ്ടെത്തുകയും ചെയ്തു.
ഇതോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടു. ബാങ്ക് മാനേജരെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒരു ഇടപാടുകാരന് എടിഎം മെഷ്യനിലൂടെ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നടക്കാതെ പോയെന്നും അതാരാണന്ന് തിരിച്ചറിയുകയും ചെയ്ത് അയാളെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ദിവസം ബാങ്ക് മാനേജര്‍ക്ക് സ്റ്റേഷനില്‍ എത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, എസ്ഐ ബിനിമോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പണം കൈമാറുകയായിരുന്നു.