കിണറ്റിലകപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി
1578993
Saturday, July 26, 2025 7:03 AM IST
പേരൂര്‍ക്കട: കിണറ്റില്‍ അകപ്പെട്ട പോത്തിനെ തിരുവനന്തപുരം ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ചൂഴമ്പാല മഠത്തുനടയ്ക്കു സമീപം അമ്പലത്തുനടയില് ഇന്നലെ രാവിലെ ഏഴോടുകൂടിയായിരുന്നു സംഭവം.
കാടുപിടിച്ചുകിടന്ന ഭൂമിയില്‍ മേഞ്ഞുനടന്ന പോത്ത് അബദ്ധത്തില്‍ കിണറ്റിലേക്കു വീഴുകയായിരുന്നു. പോത്തിനെ അന്വേഷിച്ച് നടന്ന ഉടമയായ ബാബുവാണ് കിണറ്റില്‍ വീണുകിടക്കുന്ന പോത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു.
സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഷഹീര്‍, ഷിബിന്‍, ജസ്റ്റിന്, സവിന്‍, സനിത്ത്, ഡ്രൈവര്‍ ബൈജു, ഹോം ഗാര്‍ഡ് വിപിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
കിണറ്റില്‍ വെള്ളമുണ്ടായിരുന്നതുകൊണ്ട് പോത്തിന് കാര്യമായ പരിക്കുണ്ടായില്ല.