നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ആക്കുളം പാലത്തിൽ ഇടിച്ചു കയറി
1578505
Thursday, July 24, 2025 6:44 AM IST
പോത്തൻകോട്: നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ആക്കുളം പാലത്തിൽ ഇടിച്ചു കയറി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു പരിക്ക്.
യാത്രക്കാരായ ആറ്റിങ്ങൽ സ്വദേശി ഷിജി (41), അഞ്ചുതെങ്ങ് സ്വദേശിനി ഗ്രീഷ്മ (30), ചിറയിൻകീഴ് സ്വദേശിനി രമ്യ (33) എന്നിവർ ക്കാണു പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഇന്നലെ വൈകുന്നേരം 6.40നായിരുന്നു അപകടം. ബസിനു മുന്നിൽ പോയിരുന്ന ബൈക്ക് ട്രാഫിക് ലംഘിച്ചു പെട്ടെന്നു വെട്ടിച്ചുകയറ്റിയതോടെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്നു വെട്ടിത്തിരിച്ചതാണു നിയന്ത്രണം തെറ്റാൻ കാരണമായത്.