കാര്‍ഷിക കോളജ് സന്ദര്‍ശിച്ച് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍
1578516
Thursday, July 24, 2025 7:02 AM IST
നെയ്യാറ്റിന്‍കര : മണ്ണിനോടും കൃഷിയോടും ആഭിമുഖ്യമുള്ള വിദ്യാര്ഥിസംഘത്തിനു ശാസ്ത്രീയ സംവിധാനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം. തലയല്‍ ദേവിവിലാസം യുപി സ്കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ വെള്ളായണി കാർഷിക കോളജ് സന്ദർശിച്ചത്.
ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ അവസരം ലഭിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാം, അഗ്രോണമി ഡിപ്പാര്‍ട്ട്മെന്റിന്റെ ക്രോപ് മ്യൂസിയം എന്നിവയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.