ശ്രീവരാഹത്ത് സിഎന്‍ജി ലൈന്‍ ചോര്‍ന്നതു നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി
1578507
Thursday, July 24, 2025 6:59 AM IST
പേരൂര്‍ക്കട: ശ്രീവരാഹം കേപ്പിള് ലെയിനില്‍ സിഎന്‍ജി ലൈന്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കേപ്പിള് ലെയിനില്‍ പിങ്ക് ഗ്യാസ് കമ്പനിയുടെ ഗ്യാസ് ലൈന്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്നുണ്ട്.
ഈ ഭാഗത്ത് വാട്ടര്‍അഥോറിറ്റിയുടെ പണിക്കിടെയാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. പൈപ്പ് മുറിഞ്ഞതിനെത്തുടര്‍ന്നാണ് സി.എന്‍.ജി ചോര്‍ച്ചയുണ്ടായത്. തിരുവനന്തപുരം നിലയത്തില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയെങ്കിലും കമ്പനി അധികൃതര്‍ തന്നെ സ്ഥലത്തെത്തി ചോര്‍ച്ച പരിഹരിച്ചു.