അപകടഭീഷണിയായി മരം
1578502
Thursday, July 24, 2025 6:44 AM IST
നേമം: നേമത്ത് പണി പുരോഗമിക്കുന്ന രജിസ്ട്രേഷന് കോംപ്ലക്സ് പരിസരത്ത് ഏതു സമയവും വീഴാവുന്ന നിലയില്‍ നില്ക്കുന്ന മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാസങ്ങളായി ഉണങ്ങി അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് പറയുന്നത്.
നേമം ദേശീയപാതയോടു ചേര്‍ന്നു നില്ക്കുന്ന മരം റോഡിലേയ്ക്കു വീണാല്‍ അപകടസാധ്യതകളുണ്ട്. ഈ കെട്ടിടത്തിനു സമീപമാണു നേമം യുപി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വിട്ടു നിരവധി വിദ്യാര്‍ഥികളാണ് ഈ റോഡിലൂടെ കാല്‍നടയായി യാത്ര ചെയ്യുന്നത്.