മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ സിഎംഎ ക്ലാസുകൾ ആരംഭിച്ചു
1578504
Thursday, July 24, 2025 6:44 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളജിലെ കോമേഴ്സ് വിഭാഗത്തി ന്റെ നേതൃത്വത്തിൽ സിഎംഎ ക്ലാസുകൾ ആരംഭിച്ചു. ബ്രഹ്മോസ് എയ്റോസ്പേസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സിഎംഎ ഡോ. ടി.ജി. സുഗുണൻ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോസ്റ്റ് ആൻഡ് മാനേജ് മെന്റ് അക്കൗണ്ടിംഗ് രംഗത്ത് വളരെയേറെ സാധ്യതകളുള്ള സിഎംഎ കോഴ്സ് ഐസിഎംഎഐ തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ചാണു കോളജിൽ ആരംഭിച്ചിരിക്കുന്നത്.
ഐസിഎംഎഐ തിരുവനന്തപുരം ചാപ്റ്റർ വൈസ് ചെയർമാൻ സിഎംഎ. വി.എസ്. രജീഷ്, പ്രഫഷണൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ സിഎംഎ യു. ശരത് നായർ, കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. ഡോ. പി.എസ്. ദേവ കുമാർ, കോ-ഓർഡിനേറ്റർ എം. പി. നിമ്യ എന്നിവർ പ്രസംഗിച്ചു.