സിവില്‍സ്റ്റേഷനില്‍ ഓപ്പണ്‍ ജിം
1578990
Saturday, July 26, 2025 7:03 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ജിം തുറന്നു. കളക്ടറേറ്റിലെ ബി ബ്ലോക്കിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്കിനുള്ളില്‍ സജീകരിച്ച ഓപ്പണ്‍ ജിമ്മിന്റെയും വെയ്റ്റ് ലോസ് ചലഞ്ചിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ അനുകുമാരി നിര്‍വഹിച്ചു.
സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നല്കിയാല് മാത്രമേ നമ്മുടെ കര്‍മപഥത്തില്‍ കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുകയുള്ളൂവെന്ന് കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റില്‍ രാവിലെയും വൈകീട്ടും സവാരിക്ക് എത്തുന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. എഡിഎം ടി.കെ. വിനീനും കളക്ടറേറ്റിലെ ജീവനക്കാരും പങ്കെടുത്തു.