കോട്ടുകാൽ എ. പ്രഭാകരൻ നായർ സ്മാരകം അനാച്ഛാദനം ചെയ്തു
1579153
Sunday, July 27, 2025 6:07 AM IST
വിഴിഞ്ഞം: സ്വതന്ത്ര്യ സമര സേനാനി കോട്ടുകാൽ എ. പ്രഭാകരൻ നായരുടെ സ്മാരകം പുന്നക്കുളം ജംങ്ഷനില്‍ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ അനുജന് എ. ഗോപിനാഥന് നായര്‍ വിളക്ക് തെളിയിച്ചാണ് അനാച്ഛാദനം നടത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. ഹരികുമാര്‍, അതിയന്നൂര്‍ ബ്ലോക്ക് മെമ്പര്‍ എം.വി. മന്മോഹന്, കോണ്‍ഗ്രസ് ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് പുന്നക്കുളം ബിനു , സ്മാരക നിര്മാാണത്തിനു നേതൃത്വം വഹിച്ച ശ്രീകണ്ഠന് നായര്‍ , കോട്ടുകാല്‍ പ്രഭാകരന് നായരുടെ കുടുംബാംഗങ്ങള്എന്നിവര് ഉള്‍പ്പെടെ നാട്ടിലെ രാഷ്ട്രീയ പൗര പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
കോടുകാല് പ്രഭാകരന് നായര്‍ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നെയ്യാറ്റിൻകര താലൂക്കിലെ യുവജന വിഭാഗം മുതൽ സംസ്ഥാന സെക്രട്ടറി വരെ പല പദവികളും അലങ്കരിച്ചിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്തിൽ നിന്നു 40 വർഷത്തോളം ജന പ്രതിനിധി ആയിരുന്നു.
കുടുംബ വക മൂന്നേക്കര്‍ ഭൂമി സൗജന്യമായി നൽകിയാണ് ഇപ്പോൾ ഹയർ സെക്കൻഡറി വരെയായ കോട്ടുകാൽ ഗവ. ഹൈസ്കൂൾ സ്ഥാപിച്ചത്. കോട്ടുകാൽ സർക്കാർ ആശുപത്രി സഥിതി ചെയ്യുന്ന 50 സെന്റ് സ്ഥലം, നെയ്ത്ത് തൊഴിലാളികള്‍ക്കു വീടു നിര്‍മിക്കുന്നതിനായി 65 സെന്റ് കുടുംബവസ്തു എന്നിവ യും സൗജന്യമായി നൽകിയിട്ടു ണ്ട്.