കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി : നെയ്യാറ്റിൻകര രൂപതയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു
1579151
Sunday, July 27, 2025 6:07 AM IST
നെയ്യാറ്റിൻകര: കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കെഎൽസി എ സംഘടിപ്പിക്കുന്ന "സമുദായ സമ്പർക്ക പരിപാടി 2025' യുടെ നെയ്യാറ്റിൻകര രൂപതാ തല ആലോചന യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു.
കെഎൽസിഎ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് അനിൽ ജോസ് മുഖ്യപ്രഭാഷണംനടത്തി. സമുദായ അംഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ സർട്ടിഫിക്കറ്റ് വിഷയം അംഗങ്ങളു ടെ ശ്രദ്ധയിൽ കൊണ്ടുവരാൻ യോഗം തീരുമാനിച്ചു.
വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷി നാശം ഉൾപ്പെടുന്ന കാർഷിക വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉയർത്തി കൊണ്ടുവരും. സെപ്റ്റംബർ 14ന് ഉച്ചകഴിഞ്ഞു രണ്ടിനു നെയ്യാറ്റിൻകരയിൽ "കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി 2025' സംഘടിപ്പിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസ്, ട്രഷറർ രതീഷ് ആന്റണി, നെയ്യാറ്റിൻകര രൂപത കെഎൽസിെ മുൻ പ്രസിഡന്റുമാരായ ആൽഫർഡ് വിൽസൺ, അഡ്വ. ഡി രാജു, രൂപത ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, ജനറൽ സെക്രട്ടറി ജോൺ സുന്ദർരാജ്, ട്രഷറർ എസ്. രാജേന്ദ്രൻ, ഫാ. റോബർട്ട് വിൻസന്റ്, ഫാ. ആന്റണി സോണി, കോ-ഓർഡിനേറ്റർ സി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.