റെയില്‍വേ ജോലി തട്ടിപ്പ്; സ്ത്രീ പിടിയില്‍
1579155
Sunday, July 27, 2025 6:07 AM IST
മെഡിക്കല്‍കോളജ്: റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടിയ സംഭവത്തില്‍ സ് ത്രീ പിടയില്‍. കൊല്ലം മുഖത്തല സ്വദേശിനി രേഷ്മ (32) ആണ് പിടിയിലായത്. മണക്കാട് സ്വദേശികളായ രണ്ടുപേരില്‍ നിന്ന് വിവിധ സമയങ്ങളിലായി അഞ്ചുലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
വ്യാജമായി നിര്‍മിച്ച നിയമന ഉത്തരവ് നല്‍കുകയും പണം നല്കിയവര് ഇതുമായി എത്തിയപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.