ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ ആര്‍ട്സ് ഫെസ്റ്റ്
1579158
Sunday, July 27, 2025 6:17 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ 33-ാമത് ആര്‍ട്സ് ഫെസ്റ്റിവല്‍ നടത്തി. യുവ പിന്നണി ഗായികയും, ഗവ ണ്മെന്റ് ഓഫ് ഇന്ത്യയുടെ സിസിആര്‍ടി സ്കോളര്‍ഷിപ്പ് ജേതാവുമായ എസ്.എസ്. ആവണി ആര്‍ട്സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജറും സെക്രട്ടറിയുമായ ടി. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി സ്വാഗത പ്രസംഗം നടത്തി.
തുടര്‍ന്ന് വിവിധ വേദികളിലായി വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. വിജയികളായ വിദ്യാര്‍ഥികള്‍ക്കു സമ്മാനദാനം നിര്‍വഹിച്ചു.