ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
1579163
Sunday, July 27, 2025 6:17 AM IST
നെടുമങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകുന്ന ഒന്നായിരിക്കും എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ് അഡ്വ: മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മികച്ച സഹകരിക്കുള്ള എം.എൻ. ബാലകൃഷ്ണൻ നായർ പുരസ്കാരം നേടിയ അഡ്വ. കരകുളം കൃഷ്ണപിള്ളയെ രമേശ് ചെന്നിത്തല അനുമോദിക്കുകയുണ്ടായി. സമ്മേളനത്തിൽ അഡ്വ. കരകുളം കൃഷ്ണപിള്ള ചികിത്സാസഹായ വിതരണവും മറിയാമ്മ ഉമ്മൻ ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി.
അഡ്വ. എം. മുനീർ, നെട്ടച്ചിറ ജയൻ, കല്ലയം സുകു, ടി. അർജുനൻ, അഡ്വ. എസ്. അരുൺകുമാർ, എൻ.എസ്. നുസൂർ, മണ്ണൂർക്കോണം സജാദ്, ശരത് ശൈലേശ്വരൻ, നെട്ടയിൽ ഷിനു, അഫ്സൽ വാളിക്കോട്, ഷമീർ വാളിക്കോട് തുടങ്ങിയവർ സംസാരിച്ചു.