ഡാലുംമുഖം സബ് സെന്ററിനു പുറത്തുകൂടെ ഇലക്ട്രിക് പോസ്റ്റ് ചാഞ്ഞ് അപകടാവസ്ഥയില്‍
1579160
Sunday, July 27, 2025 6:17 AM IST
വെള്ളറട: വെള്ളറട ഇലക്ട്രിക് പരിധിയില്‍ ഡാലുംമുഖം വാര്‍ഡില്‍ ഡാലുമുഖം സബ് സെന്ററിനു സമീപത്തു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് ചാഞ്ഞു വൈദ്യുതി കമ്പി കൈയെത്തും ദൂരത്തുനില്ക്കുന്നു. ഒരാഴ്ചയായി വാര്‍ഡ് മെമ്പര്‍ കെഎസ്ഇബിയെ അറിയിച്ചിട്ടും അവര്‍ക്കു കണ്ട ഭാവവും കേട്ട ഭാവവും ഇല്ല.
അപകടാവസ്ഥയില്‍ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റിനെ നിവര്‍ത്തി ബലപ്പെടുത്തി അപകടരഹിതമാക്കുന്നതിനു മുന്‍കൈ എടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. വാര്‍ഡ് മെമ്പര്‍ കെഎസ്ഇബിയെ അറിയിച്ചിട്ട് ഒരാഴ്ചയായി. സബ് സെന്ററില്‍ രോഗികളും പല ആവശ്യങ്ങള്‍ക്കുമായി നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.
ഗ്രാമീണ മേഖലയില്‍ മഴ ശക്തമായി തുടരുകയുമാണ്. എന്തെങ്കിലും ഒരു ഇലക്ട്രിക് ഷോക്ക് ഉണ്ടായി അത്യഹിതം ഉണ്ടാകുന്നതിനു മുന്‍പേ അടിയന്തിരമായി കെഎസ്ഇബി ജീവനക്കാരെത്തി ഇലക്ട്രിക് പോസ്റ്റിനെ നിവര്‍ത്തി അപകടം ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
എത്രയും വേഗം കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റിനെ നിവര്‍ത്തി ഡാലുംമുഖം സബ് സെന്ററിനെ അപകടരഹിതമായി മാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.