സോപാനത്തിന്റെ ജാളിയിൽ കുരുന്നിന്റെ കാൽ കുടുങ്ങി
1579164
Sunday, July 27, 2025 6:18 AM IST
പാലോട് : വീട്ടിലെ സിമന്റ് സോപാനത്തിന്റെ ജാളിയിൽ കാൽ കുടുങ്ങിയ കുരുന്നിനു ഫയർഫോഴ്സ് രക്ഷകരായി.
കളിക്കുന്നതിനിടെ പാലോട് സത്രക്കുഴി ലേഖ ഭവനിൽ ഹരികുമാറിന്റെ മകൻ ഹർഷിദിന്റെ കാലാണ് സോപാനത്തിനിടയിൽ കുടുങ്ങിയത്.
വീട്ടുകാർ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിജയിക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു.
വിതുരയിൽനിന്നും ഫയർഫോഴ്സ് യൂണിറ്റെത്തി സോപനത്തിന്റെ ഒരു ഭാഗം അറുത്തുമാറ്റി കുട്ടിയുടെ കാൽ പുറത്തെടുത്തു.