വി.എസ്. അനുസ്മരണയോഗവും മൗനജാഥയും സംഘടിപ്പിച്ചു
1579154
Sunday, July 27, 2025 6:07 AM IST
വിഴിഞ്ഞം: സിപിഎം കോവളം ഏരിയാ കമ്മിറ്റി വി.എസ്. അനുസ്മരണ യോഗവും മൗനജാഥയും സംഘടിപ്പിച്ചു. വിഴിഞ്ഞം ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി എസ്. അജിത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ, മുൻ മന്ത്രി നീലലോഹിതദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രകുമാർ, വി. അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു,
സിപിഐ മണ്ഡലം സെക്രട്ടറി സിന്ധുരാജൻ, മുസ്ലിം ലീഗ് നേതാവ് എച്ച്.എ. റഹ്മാൻ, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാർ, ഐഎൻഎൽ നേതാവ് സഫറുള്ള ഖാൻ, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബു, പാച്ചല്ലൂർ ജയചന്ദ്രൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.