മതില് ഇടത്തുവീണ് രണ്ടു കുഞ്ഞുങ്ങള്‍ക്ക് പരിക്ക്
1579161
Sunday, July 27, 2025 6:17 AM IST
വെള്ളറട: കുന്നത്തുകാല്‍ ചാവടിയില്‍ മതില് ഇടത്തുവീണ് രണ്ടു കുഞ്ഞുങ്ങള്‍ക്ക് പരിക്കുപറ്റി. ചാവടി സ്വദേശികളായ ഭഗത് (എട്ട്), ഋതിക് (മൂന്ന്) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഭഗത്തിന്റെ കാലിനും തലയ്ക്കും ഗുരുതരപരിക്കുണ്ട്. രണ്ടു പേരെയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഋതിക്കിനു തുടയെല്ലിനാണ് പരിക്കേറ്റത്. വീടിനു സമീപത്തു പ്രവര്‍ത്തിക്കുകയായിരുന്ന ഇന്റര്‍ലോക്ക് നിര്‍മാണ കമ്പനിയുടെ മതിലാണ് മഴയില്‍ കുതിര്‍ന്ന് കുട്ടികളുടെ ദേഹത്തേക്ക് പതിച്ചത്.