യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
1579268
Sunday, July 27, 2025 11:20 PM IST
മെഡിക്കൽ കോളജ്: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണക്കാട് ആറ്റുകാൽ തേരകം ഹൗസ് നമ്പർ 22ൽ വൈദ്യനാഥന്റെ മകൻ മുരുകൻ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോർട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.