പൂജപ്പുര ജയിലിലെ അന്തേവാസി മരിച്ചു
1579269
Sunday, July 27, 2025 11:20 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂജപ്പുര ജയിലിലെ അന്തേവാസി മരിച്ചു.
ചാക്ക ദേവിനഗര്‍ സ്വദേശി നാസര്‍ (55) ആണ് മരിച്ചത്. 2024 ഒക്ടോബറിലാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ക്രിമിനല്‍ക്കേസില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് നാസറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.