അഭിഭാഷകൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
1579270
Sunday, July 27, 2025 11:20 PM IST
ചവറ : അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ അഭിഭാഷകനും റിട്ട. ജില്ലാ ജഡ്ജിയുമായ എൻ. രവിയുടെ മകൻ ചവറ കുളങ്ങരഭാഗം ഇലംമ്പേഴത്ത് വീട്ടിൽ എൽ. ആർ. വിഷ്ണുനാരായൺ (39) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചവറ പോലിസ് മേൽനടപടി സ്വീകരിച്ചു. നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകുയെന്ന് ചവറ പോലീസ് പറഞ്ഞു. ഭാര്യ: രഞ്ജിനി. മകൻ: മാധവ് .