മരം വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
1579271
Sunday, July 27, 2025 11:20 PM IST
വിഴിഞ്ഞം : ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന ലക്ഷ്മി തരൂർ മരം കടപുഴകി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കാഞ്ഞിരംകുളം കഴിവൂർ നാല് തട്ട് പ്ലാവിള പുത്തൻവീട്ടിൽ കുമാരി (59) ആണ് മരിച്ചത്.
കഴഞ്ഞ ദിവസം കോട്ടുകാൽ കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡനിലായിരുന്നു അപകടം. ഉച്ചക്ക് മൂന്നിന് ചെടികൾ നിരത്തുകയായിരുന്ന കുമാരിയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുമാരിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കാഞ്ഞിരംകുളം പോലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ജാർഖണ്ഡ് സ്വദേശി ബബ്ലു(45) ചികിത്സയിലാണ്.