ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികം
1579487
Monday, July 28, 2025 6:51 AM IST
നെടുമങ്ങാട്: നാഷണൽ ആയുഷ് മിഷൻ കേരളത്തിനു കീഴിൽ നെടുമങ്ങാട് നഗരസഭയിൽ കരിപ്പൂർ- ഉഴപ്പാക്കോണത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത അധ്യക്ഷയായി.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഹരികേശൻ നായർ, വസന്തകുമാരി, ജനപ്രതിനിധികൾ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. ജയനാരായണൻ എച്ച്എം സി മെമ്പർ ഫ്രാൻസിസ്, ജയചന്ദ്രൻ, ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. രെസ്നി- ആയുർവേദം,
ഡോ. ഹരീഷ്കൃഷ്ണൻ - ഹോമിയോപ്പതി, ഡോ. ജയകുമാർ -സിദ്ധ, ഡോ. ആര്യ -യോഗ നാച്ചുറോപ്പതി, സ്റ്റാഫ് നിഷാന്ത് കുമാർ, അരുൺ, ബിൻസി ജോസഫ്, സ്മൃതി ബിന്ദു,ആരതി തുടങ്ങിയവർ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വാർഷികത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മെഡിക്കൽ സർവീസിനു കീഴിൽ സൗജന്യ രക്ത പരിശോധന, ആരോഗ്യ പാചക മത്സരം എന്നിവയും ഉണ്ടായിരിക്കും.