എം.ജി. രാധാകൃഷ്ണന് സ്മാരകം ഒരുങ്ങുന്നു
1579488
Monday, July 28, 2025 6:51 AM IST
തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണനു സ്മാരകം വരുന്നു. സർക്കാർ അനുവദിച്ച തൈക്കാട് മോഡൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് ഉദ്യാനവും പ്രതിമയും സ്ഥാപിക്കും.
എം.ജി. രാധാകൃഷ്ണന്റെ 85-ാം ജന്മദിനമായ നാളെ രാവിലെ ഒൻപതിന് അദ്ദേഹത്തിന്റെ സഹോദരിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. കെ. ഓമനക്കുട്ടിയും രാധാകൃഷ് ണന്റെ മക്കളായ എ.ആർ. രാജകൃഷ്ണനും കാർത്തിക രാധാകൃഷ്ണനും ചേർന്നു ശിലാസ്ഥാപനം നിർവഹിക്കും.
നാളെ വൈകുന്നേരം ആറിനു "ഘനശ്യാമസന്ധ്യ' എന്ന പേരിൽ സംഗീത പരിപാടിയും നടക്കും. തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന സംഗീത പരിപാടിയിൽ സംവിധായകൻ ജി.എസ്. വിജയനും നടൻ നന്ദുലാലും മുഖ്യാതിഥികളാകും.