വയോജനങ്ങളുടെ കഴിവുകൾ വിനിയോഗിക്കപ്പെടണം: ഡോ. കായംകുളം യൂനുസ്
1596539
Friday, October 3, 2025 6:22 AM IST
തിരുവനന്തപുരം: 800 കോടിക്കു മുകളിൽ വരുന്ന ലോക ജനസംഖ്യയിൽ നൂറു കോടിയോളം പേർ വയോജനങ്ങളാണ് എന്ന വസ്തുത പരിഗണിക്കുന്പോൾ, അവരുടെ കഴിവുകൾ തുടർന്നും ഉപയോഗിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്ന് മുൻ ചീഫ് എൻജിനീയറും എഴുത്തു കാരനുമായ ഡോ. കായംകുളം യൂനുസ് അഭിപ്രായപ്പെട്ടു.
പൂജപ്പുര പുര എൽഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്തർദേശീയ വയോജനദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്. വിശ്വംഭരൻ നായർ അധ്യക്ഷത വഹിച്ചു.
ജി. രാധാകൃഷ്ണൻ, ജി. വിജയകുമാർ, പി.എസ്. മോഹനചന്ദ്രൻ, അഡ്വ. കെ. വിശ്വംഭരൻ, വി.എസ്. അനിൽ പ്രസാദ്, എസ്.വി. സുജ, അഡ്വ. കെ. രാജരാജൻ എന്നിവരും പ്രസംഗിച്ചു.