നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റിൽനിന്നു പാളികൾ അടർന്നുവീണ് ഒരാൾക്ക് പരിക്ക്
1596543
Friday, October 3, 2025 6:22 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽനിന്ന് പാളികൾ വീണു രോഗിയുടെ ബന്ധുവിന് പരുക്കേറ്റു. നടുവേദനയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദീന്‍ ഒപ്പം എത്തിയ ബന്ധു നൗഫിയ നൗഷാദി(21)നാണ് കൈയിൽ പരുക്കേറ്റത്.
ഫസിലുദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു സംഭവം. നൗഫിയയുടെ ഇടതു കൈയിൽ പാളികൾ അടർന്നു വീഴുകയായിരുന്നു.
എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ കൈയ്ക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിലും നൗഫിയയുടെ വേദന ഉണ്ട്. അപകടത്തിനു പിന്നാലെ പിഎംആർ ഒപി ഇവിടെനിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി.