അഴിമതി വിരുദ്ധ മാര്‍ച്ച് സംഘടിപ്പിച്ചു
1595947
Tuesday, September 30, 2025 7:15 AM IST
നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻപില് മാര്‍ച്ച് പോലീസ് തടഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തൻ മാരായമുട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ അഴിമതി വിരുദ്ധ സമരപരിപാടി നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വടകര ജയൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള, ബ്ലോക്ക് സെക്രട്ടറിമാരായ മണ്ണൂർ ശ്രീകുമാർ, മണ്ണൂർ ഗോപൻ, സേവാദൾ ബ്ലോക്ക് പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.