എംറ്റെ കവിത കഥ ചർച്ച സംഘടിപ്പിച്ചു
1595935
Tuesday, September 30, 2025 7:14 AM IST
തിരുവനന്തപുരം: മലയാളം-തമിഴ്-ഇംഗ്ലീഷ് എഴുത്തുകാരുടെ കൂട്ടായ്മയായ എംറ്റെ റൈറ്റേഴ്സ് ഫോറത്തിന്റെ 147-ാമത് പ്രതിമാസ സമ്മേളനം സ്റ്റാച്യു തായ്നാട് ഹാളിൽ നടന്നു. ഫോറം പ്രസിഡന്റ് ജസീന്ത മോറിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.ജെ. സംഗീത, എസ്.ആർ ബീന, രാജൻ വി. പൊഴിയൂർ, തിരുമല സത്യദാസ്, ക്ലാപ്പന ഷണ്മുഖൻ, വിജയരാഘവൻ കളിപ്പാൻകുളം, രുഗ്മിണി രാമകൃഷ്ണൻ, എന്നിവർ മലയാളം കവിതകളും എം.എസ്.എസ് മണിയൻ തമിഴ് കവിതയും അവതരിപ്പിച്ചു.
ജി. നവനീത, സുരേഷ് കിള്ളിയൂർ, ജി. സുരേന്ദ്രൻ ആശാരി, അരുണ്‍ ബാബു സക്കറിയ എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ പേട്രണ്‍ പ്രഫ. ജി.എൻ പണിക്കർ, ജസീന്ത മോറിസ്, സൂരജ് ജെ. പുതുവീട്ടിൽ, പ്രീത കുളത്തൂർ തുടങ്ങിയവർ പങ്കെടുത്തു.