പ്രീപ്രൈമറി വിദ്യാഭ്യാസം അന്തരാഷ്ട്ര നിലവാരത്തിൽ ഉയർത്തും: വി.ശിവൻകുട്ടി
1596157
Wednesday, October 1, 2025 2:47 AM IST
നേമം: പ്രീ പ്രൈമറി വിദ്യാഭ്യാസം അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തിലെ ആറാമട എൽപി സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെയും വർണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസം ഗിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഒരുകോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 90 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്.
6930 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ ഓരോ നിലകളിലായി മൂന്നു ക്ലാസ് മുറികൾ, ശുചി മുറികൾ, ഹെഡ്മിസ്ട്രസ് മുറി എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയാണു നിർ മാണം നടത്തിയിരിക്കുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എസ്എസ്കെ ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓർഡിനേറ്റർ നജീബ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി പുഷ്പ.ആർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ബിജു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.