വയോജന ദിനാഘോഷം നടത്തി
1596151
Wednesday, October 1, 2025 2:46 AM IST
പാറശാല: ലോക വയോജന ദിനത്തോടനുബന്ധിച്ച് കൊറ്റാമം സാഫല്യം വയോജന ഭിന്ന ശേഷി പരിപാലന കേന്ദ്രത്തില്‍ വയോജന ദിനാഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കൊല്ലയില്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജി. ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു. കൊല്ലയില്‍ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
കൊല്ലയില്‍ എഫ്എച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തമ്പി സുരേഷ്, സാഫല്യം വയോജന ഭിന്ന ശേഷി പരിപാലന കേന്ദ്രം പ്രോജക്ട് മാനേജര്‍ സജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ കേന്ദ്രം ബോധവത്കരണ ക്ലാസ് നടത്തി.