പാറശാല ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1595944
Tuesday, September 30, 2025 7:15 AM IST
പാറശാല: താലൂക്ക് ആശുപത്രിയിലെ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര മാസം തികയുന്നു. ഒരു സ്പെഷാലിറ്റിയും ഇതുവരെ ആരംഭിച്ചിട്ടില്ല. രോഗികള്‍ ദിവസേന ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി എല്ലാ സ്പെഷാലിറ്റികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ആശുപത്രി സൂപ്രണ്ട് ഒരാഴ്ച്ച ലീവിലായിരുന്നു.
തുടര്‍ന്ന് സൂപ്രണ്ടിന്റെ സീറ്റില്‍ വാഴവച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്നു പാറശാല പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രന്, പെരുങ്കടവിള കൃഷ്ണശേഖര്‍, ശാലിനി രാജേഷ്, പ്ലാംപഴിഞ്ഞി അഭിലാഷ്, അയങ്കാമം സതീഷ്, സതീഷ് കോട്ടുക്കോണം, വിനയനാഥ്, നെടുവാന്‍വിള മണികണ്ഠന് തുടങ്ങിയവര്‍ നേതൃത്വം നല്കി.