ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം
1595945
Tuesday, September 30, 2025 7:15 AM IST
നെടുമങ്ങാട്: കേരള സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക് - വഴിയോര വിശ്രമ കേന്ദ്രം അരുവിക്കര പഞ്ചായത്തിലും യാഥാർഥ്യമായി. ശുചിത്വ മിഷന്റെ ധനസഹായത്തോടുകൂടി 6,35,000 രൂപ ചെലവാക്കിയാണു പദ്ധതി നടപ്പിലാക്കിയത്.
പേ ആൻഡ് യൂസ് മാതൃകയിലാണ് ഇതിന്റെ പരിപാലനം നടത്തുന്നത്. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല ഉദ്ഘാടനം നിർവഹിച്ചു. ജില്ല മെമ്പർ വെള്ളനാട് ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ, മറിയകുട്ടി, ബ്ലോക്ക് മെമ്പർ വിജയൻ നായർ, ജനപ്രതിനിധികളായ കളത്തറ മധു, ഇല്ല്യാസ്, ഷജിത, ലേഖ, അർച്ചന, രമേശ് ചന്ദ്രൻ, അജേഷ്, സജ്ജാദ്, സിഡിഎസ് ചെയർപേഴ്സൺ പ്രീത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബാങ്ക് പ്രസിഡന്റ് സജീവ്കുമാർ എന്നിവർ പങ്കെടുത്തു.