വെളിയന്നൂർ അക്കരവിളാകത്ത് നാഗേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടു
1595943
Tuesday, September 30, 2025 7:15 AM IST
നെടുമങ്ങാട്: വെളിയന്നൂർ അക്കരവിളാകത്ത് തിരുനാഗ ശിവശക്തി ക്ഷേത്ര കാവിൽ നിർമിക്കുന്ന നാഗേശ്വര ക്ഷേത്രത്തിന്റെ തറക്കല്ലിടൽ തന്ത്രി വെള്ളനാട് അക്കിത്തമംഗലത്ത് മഠത്തിൽ ചന്ദ്രമോഹനര് നിർവഹിച്ചു.
മേൽശാന്തി കുന്നില മഠത്തിൽ ഹരിശങ്കർ, സ്ഥപതി നാഗപ്പൻ നായർ, ട്രസ്റ്റ് മുഖ്യ രക്ഷാധികാരി പ്രഫ. ദേശികം രഘുനാഥൻ, പ്രസിഡന്റ് മോഹനൻ നായർ, സെക്രട്ടറി അശോകൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ, ട്രഷറർ മോഹനൻ, മാതൃസമിതി സെക്രട്ടറി ശരണ്യ, ട്രസ്റ്റ് അംഗങ്ങളായ ശശിധരൻ നായർ, മാധവൻ നായർ, മുരളീധരൻ നായർ, തങ്കമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.