ബഹുതല വികസന മുന്നേറ്റങ്ങൾ മത്സ്യമേഖലയിൽ അനിവാര്യം: ഡോ. എസ്. സൂര്യ
1595951
Tuesday, September 30, 2025 7:15 AM IST
തിരുവനന്തപുരം: സമഗ്ര വികസനത്തിനു മത്സ്യമേഖല ഒരുമിച്ചു മുന്നേറണമെന്ന് ശാസ് ത്രജ്ഞ ഡോ. എസ്. സൂര്യ. സ്വതന്ത്ര മത്സ്യത്തൊഴിലാളി സ്വതന്ത്ര ഫെഡറേഷന്റെ നേതൃത്വത്തിൽ വേളി ടൂറിസ്റ്റ് വില്ലേജിലെ യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മത്സ്യ അനുബന്ധ മേഖലയിലെ പ്രഗൽഭരായ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുയായിരുന്നു അവർ.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വികസനത്തിന് പറ്റിയ പദ്ധതികളുമായി വരുന്പോൾ അതിൽ സംഘടന സജീവമായി സഹകരിക്കണം. ഇക്കാര്യത്തിൽ സിഎംഎഫ്ആർഐയുടെയും ശാസ്ത്ര സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
എസ്എംടിഎഫ് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. നടി സോണിയ മൽഹാർ മുഖ്യപ്രഭാഷണം നടത്തി, ചീഫ് കോ-ഓർഡിനേറ്റർ ഡോ. എഫ്.എം ലാസർ ആമുഖ പ്രഭാഷണം നടത്തി, എസ്എംടി എഫിന്റെ തമിഴ്നാട് ഘടകം മുഖ്യരക്ഷാധികാരി റവ ഫാ. ചർച്ചിൽ ബാസ് ഐവിഡി അനുഗ്രഹപ്രഭാഷണം നടത്തി.
മരിയ കുട്ടി ജസ്റ്റിൻ, വിഴിഞ്ഞം അരുൾദാസ്, റോബർട്ട് പാനി പിള്ള, മാഗ്ലിൻ പീറ്റർ, വർക്കല സബേശൻ, റെജിനഗ്നേഷ്യസ്, പയ്യന്നൂർ രാജേഷ്, അഡ്വ. എൻ. കെ ഗോപകുമാരൻ, സോണി ജോണ്, കെ.സി. ബൈജു, റംല ബീവി, മഞ്ജു സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.